ഒരുമനയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടം കമഴ്ത്തി കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം പ്രതിപക്ഷ നേതാവ് കെ. ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ആഷിദ, നഷ്‌റ മുഹമ്മദ്, ആരിഫ ജൂഫയര്‍ , യുഡിഎഫ് ഭാരവാഹികളായ ഹമീദ് ഹാജി, നിഷാദ് മാളിയേക്കല്‍ സംസാരിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിന് പരിഹാരം കാണാത്ത പ്രസിസന്റിന്റെ ധിക്കാരം അവസാനിപ്പിക്കുക,മഴക്കാലത്ത് പോലും കുടിവെള്ളം കൊടുക്കാന്‍ സാധിക്കാത്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക, പഞ്ചായത്തിലെ അധികാരികള്‍ കണ്ണ് തുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. വിഷയത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കി.