27.3 C
Kunnamkulam
Saturday, September 19, 2026
Home Bureaus Erumapetty കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

264

എരുമപ്പെട്ടി കുണ്ടന്നൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ 48 വയസ്സുള്ള ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. ബെന്നിക്ക് ഷോക്കേറ്റെങ്കിലും അപകട നില തരണം ചെയ്തു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയതായിരുന്നു രണ്ട് പേരും. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് കിടന്നിരുന്നു. ഇതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ADVERTISEMENT
error: Content is protected !!