പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ കൂടി എന്ന പേരില്‍ സമാരിറ്റന്‍സ് 2025 പൂര്‍വവിദ്യാര്‍ത്ഥി സംഗമം
സംഘടിപ്പിച്ചു. പഠിച്ചിറങ്ങിയ ക്ലാസ് മുറികള്‍ പുനര്‍ സൃഷ്ടിച്ചും രണ്ടു പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുമായിരുന്നു സംഗമത്തിന് തുടക്കം കുറിച്ചത്. അന്‍സാര്‍ ക്യാമ്പസില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്ഘാടനം അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ് പതാക ഉയര്‍ത്തിക്കൊണ്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരായ സാഹിറ അഹമ്മത് , അനില്‍കുമാര്‍ , ഷൈജി , സഫിയ ഷംസുദീന്‍ , കെ പി അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാരിറ്റന്‍സ് ടീം അംഗങ്ങളായസുഹൈര്‍ ഇസ്മായില്‍ ഫസല്‍ ഉസ്മാന്‍ ഷിനി നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.