ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതിയായ നിറപുഞ്ചിരി ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ്, സുഖദ 2025 എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.