റോഡില്‍ ബൈക്ക് നിര്‍ത്തിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ്റ്റ് പുന്നയൂര്‍കുളം മണ്ഡലം സെക്രട്ടറി അന്‍വര്‍ അസൈനാരകത്തിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ചാവക്കാട് താലൂക്കാശുപത്രില്‍ പ്രവേശിപ്പിച്ച അന്‍വറിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. സംഭവത്തില്‍ വടക്കേകാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.