കുന്നംകുളം താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം വിതരണം നടത്തി

കടവല്ലൂര്‍ കല്ലുംപുറം ക്രിസ്ത്യന്‍ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ അക്കിക്കാവ് ദീനബന്ധു മിഷനുമായി സഹകരിച്ച് കുന്നംകുളം താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു. കെ.സി.സി.എഫ്. റിലീഫ് മിഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രിയിലെ രോഗികള്‍, അവരെ പരിപാലിക്കുന്നവര്‍ എന്നിവര്‍ക്ക് കരുതലിന്റെ പ്രഭാത ഭക്ഷണം നല്‍കിയത്.

ADVERTISEMENT