നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷകളില്‍ ഇടിച്ച് അപകടം

കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷകളില്‍ ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെറുവത്താനി സ്വദേശി പൊലിയത്ത് വീട്ടില്‍ 40 വയസ്സുള്ള റിനേഷനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ കൊണാര്‍ക്ക് ഹോട്ടലിനു മുന്‍പില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷകള്‍ക്ക് പുറകിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോറിക്ഷ സമീപത്തെ കാനയിലേക്ക് മറിഞ്ഞു. മറ്റൊരു ഓട്ടോറിക്ഷയുടെ പുറകുവശം ഭാഗികമായി തകര്‍ന്നു. അപകട സമയത്ത് ഓട്ടോറിക്ഷയില്‍ ഇരുന്ന ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്.  പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കുറ്റിപ്പുറം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ADVERTISEMENT