നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോര്‍ക്കുളം സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു. നെന്മണിക്കര വീട്ടില്‍ 28 വയസ്സുള്ള ശ്രീജിത്ത് എന്ന അടുപ്പു ശ്രീജിത്തിനെയാണ് കുന്നംകുളം പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് ജയിലില്‍ അടച്ചുകൊണ്ട് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. വധശ്രമം, അടിപിടി, ലഹരി വസ്തുക്കളുടെ കച്ചവടം മാധ്യമപ്രവര്‍ത്തകന്‍ ഹരി ഇല്ലത്തിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെ ഒമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്. ഇതേ തുടര്‍ന്നാണ് കുന്നംകുളം പോലീസ് പ്രതിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Home Bureaus Perumpilavu നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോര്‍ക്കുളം സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു