പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി

വോട്ടര്‍പട്ടിക ക്രമക്കേടില്‍ പ്രതിക്ഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിലാവ് സെന്ററില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് വിശ്വംഭരന്‍ കടവല്ലൂര്‍ അധ്യക്ഷത വഹിച്ചു. സ്വപ്ന രാമചന്ദ്രന്‍, സത്താര്‍ ആദൂര്‍, മഹേഷ് തിപ്പലശ്ശേരി സുനീഷ് പി എസ്, ഫൈസല്‍ കാഞ്ഞിരപ്പിള്ളി, നിഷാദ് എരുമപ്പെട്ടി, ഷറഫുദ്ദീന്‍, യേശുദാസ് പി പി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT