വിദ്യാരംഗം കലാ സാഹിത്യവേദി കുന്നംകുളം ഉപജില്ലയുടെ പ്രവര്‍ത്തനോദ്ഘാടനവും സെമിനാറും ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ വെച്ച് നടന്നു. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവിന്ദ്രന്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി.ബേബി അധ്യക്ഷത വഹിച്ചു. കുന്നംകുളം എ.ഇ.ഒ. – എ.മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ആള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് സ്റ്റേറ്റ് പ്രസിഡന്റ് ഗിന്നസ് സത്താര്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രശസ്ത മോട്ടിവേറ്ററും സാഹിത്യചിന്തകനും അധ്യാപകനുമായ ജി.ബിനോജ് മാസ്റ്ററിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. കുന്നംകുളം എച്ച് എം. ഫോറം കണ്‍വീനര്‍ പി.സി റെജിമോന്‍, ബി.ആര്‍.സി ചൊവ്വന്നൂര്‍ ബി.പി.സി അനീഷ് ലോറന്‍സ്, ബഥനി സെന്റ് ജോണ്‍സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.യാക്കൂബ്, കുന്നംകുളം ഉപജില്ല വിദ്യാരംഗം കണ്‍വീനര്‍ കെ.എച്ച്
റെജീന, ജില്ലാ പ്രതിനിധി വി.ജെ പ്രിയ എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam വിദ്യാരംഗം കലാ സാഹിത്യവേദി കുന്നംകുളം ഉപജില്ലയുടെ പ്രവര്‍ത്തനോദ്ഘാടനവും സെമിനാറും നടത്തി