പ്രസിദ്ധമായ പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തിന്റെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന് വെള്ളിയാഴ്ച കൊടിയേറും. രാവിലെ 7.30ന് ദിവ്യബലിക്ക് ശേഷം തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി കൊടിയേറ്റും. ജൂബിലി വര്‍ഷത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍, ദേവാലയ നവീകരണം ഉള്‍പ്പെടെ നടക്കുമെന്ന് തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഡോ. ഫാ. ആന്റണി ചെമ്പകശ്ശേരി, മാനേജിങ് ട്രസ്റ്റി വില്‍സണ്‍ നീലങ്കാവില്‍, ട്രസ്റ്റി ഒ.ജെ. ഷാജന്, കെ.ജെ.വിന്‍സെന്റ്, പിയൂസ് പുലിക്കോട്ടില്‍, പി.ആര്.ഒ. റാഫി നീലങ്കാവില്‍ എന്നിവര്‍ അറിയിച്ചു.