സ്‌കൂട്ടറില്‍ ബസ് ഇടിച്ച് പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന 11കാരന് കാലിന് പരിക്കേറ്റു. കരിക്കാട് പൊന്നനേംകാട് ഇസ്ഹാക്ക് മകന്‍ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം കുന്നംകുളം ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന സുദേവ് ബസ്സാണ് നിയന്ത്രണം വിട്ടു സ്‌കൂട്ടറില്‍ ഇടിച്ചത്. ബസ്സിന്റെ ഇടതുഭാഗത്ത് റോഡിന് വശത്തായി നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ബസ് ഡ്രൈവര്‍ കാണാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.