വിദ്യാഭ്യാസത്തിന്റെ മഹത്വം താഴെത്തട്ടില്‍ എത്തിക്കാന്‍ പ്രയത്‌നിച്ച സാമൂഹിക പ്രവര്‍ത്തകയായിരുന്ന പീശപ്പിള്ളി മനയ്ക്കല്‍ ശ്രീദേവി അന്തര്‍ജനം ഓര്‍മ്മയായി. ആചാര്യനുഷ്ടാനങ്ങളോടെ ഞായറാഴ്ച രാവിലെ സ്വവസതിയില്‍ ടീച്ചറുടെ സംസ്‌കാരം നടത്തി. കുന്നംകുളം ഗവ. ബോയ്സ് സ്‌കൂളിലെ എല്‍പി വിഭാഗത്തില്‍ പ്രധാന അധ്യാപികയായി പ്രവര്‍ത്തിക്കുമ്പോഴാണു വിരമിച്ചത്. കഥകളി-നാടക നടന്‍ പീശ പ്പിള്ളി രാജീവും അധ്യാപകനായ സത്യനാരായണനും മക്കളാണ്.