ചാലിശ്ശേരിയുടെ മുത്തശ്ശി മാത്തിരിയേടത്തിയ്ക്ക് നാട് യാത്രാമൊഴിയേകി

ചാലിശ്ശേരിയുടെ മുത്തശ്ശി മാത്തിരിയേടത്തിയ്ക്ക് നാട് യാത്രാമൊഴിയേകി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കുന്നംകുളം സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയിലായിരുന്നു സംസ്‌ക്കാരം. ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവകാംഗമായ കുന്നംകുളം കാണിപ്പയ്യൂര്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പിന്റെ ഭാര്യ മാത്തിരിയേടത്തി പ്രായത്തിന്റെ അവശതകളെ തോല്‍പ്പിച്ച സാന്നിധ്യമെന്നാണ് സഭാജനങ്ങള്‍ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ആദരമൊരുക്കി. വിയോഗ വിവരം അറിഞ്ഞ് നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. ബീന , പരേതരായ ബേബി , ബില്‍ബി എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT