ചാലിശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ സദ്ഭാവന ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.വി. ഉമ്മര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ. ബാബുനാസര്‍, തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.കെ. സുനില്‍കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി, ഹാഷിം അച്ചാരത്ത്, പി.എ.നൗഷാദ്, ജലീല്‍ നരിക്കാട്ടില്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, സി.വി.മണികണ്ഠന്‍, പത്മിനി, ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.