പോര്‍ക്കുളം പഞ്ചായത്ത് 2025-2026 ജനകീയാസൂത്രണം പദ്ധതി പ്രകാരം, സുശാന്തം കട്ടില്‍ വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്കുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 കട്ടിലുകളാണ് വിതരണം ചെയ്തത്. ഇതിനായ് പഞ്ചായത്ത് വികസന ഫണ്ട് 3 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി.കുഞ്ഞന്‍ , വാര്‍ഡ് മെമ്പര്‍മാരായ രജനി പ്രേമന്‍, വിജിത പ്രജി, കെ.എ.ജ്യോതിഷ് , സുധന്യ സുനില്‍കുമാര്‍, കെ.സി. നിഖില്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്. സൂപ്രെവൈസര്‍ അനിത സ്വാഗതവും, അംഗന്‍വാടി ടീച്ചര്‍ ഷീജ നന്ദിയും പറഞ്ഞു.