പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, പിടിഎ.യുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിജയോത്സവത്തിന്റെ ഉദ്ഘാടനം പട്ടികജാതി – പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ വാസു നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ പിടിഎ പ്രസിഡണ്ട് സാബു ഐനൂര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി ഷാജന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക മേഴ്‌സി മാത്യു, പ്രിന്‍സിപ്പല്‍ ജനീര്‍ലാല്‍, അധ്യാപകരായ ജയശ്രി, മെഹര്‍, പിടിഎ അഗം സന്തോഷ് കൊളത്തേരി, സ്റ്റാഫ് സെക്രട്ടറി മജ്ഞു എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാത്ഥികളെയും, യു.എസ്.എസ്, എന്‍.എം.എം. എസ് പരീക്ഷകളില്‍ ഉന്നതവിജയം വിജയം കൈവരിച്ചവരേയും, വിവിധ ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും മൊമന്റോയും മെഡലും നല്‍കി അനുമോദിച്ചു. മുന്‍ പ്രധാനാധ്യാപിക ഹേമ ടീച്ചര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡും വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു.
Home Bureaus Perumpilavu പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവത്തിന്റെ ഉദ്ഘാടനം നടത്തി