ചാലിശ്ശേരി അങ്ങാടിയോടുള്ള ഭരണ സമിതിയുടെ അവഗണക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

 

ചാലിശ്ശേരി അങ്ങാടിയോടുള്ള യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിയുടെ അവഗണക്കെതിരെ സി.പി.ഐ.എം ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ഞായറാഴ്ച വൈകിട്ട് ചാലിശ്ശേരി പടിഞ്ഞാറേ പള്ളിക്ക് സമീപം നടന്ന വിശദീകരണ യോഗം സി.പി.എം തൃത്താല ഏരിയ കമ്മിറ്റി അംഗം ടി.എം കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. ബോബന്‍ സി പോള്‍ അധ്യക്ഷനായി. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ.ഐ പ്രയാണ്‍, ലോക്കല്‍ കമ്മിറ്റി അംഗവും വാര്‍ഡ് മെമ്പറുമായ ആനി വിനു തുടങ്ങിയവര്‍ സംസാരിച്ചു. ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.ജി സണ്ണി ചാലിശ്ശേരി സ്വാഗതവും, ഷാജിമോള്‍ ഹെന്‍്രട്രി നന്ദിയും പറഞ്ഞു.

ADVERTISEMENT