ഡിവൈഎഫ്‌ഐ കിരാലൂര്‍ ഈസ്റ്റ് – വെസ്റ്റ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

 

ഡിവൈഎഫ്‌ഐ കിരാലൂര്‍ ഈസ്റ്റ് – വെസ്റ്റ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. പി കെ ബിജു കൈമാറി. ഡിവൈഎഫ്‌ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗവും വേലൂര്‍ മേഖലാ പ്രസിഡന്റുമായ ടി എസ് വിനില്‍ ടി എസ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂര്‍ ജില്ല സെക്രട്ടറിയുമായ വി പി ശരത് പ്രസാദ്, വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയന്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, ഡിവൈഎഫ്‌ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആര്‍ രാഹുല്‍ എന്നിവര്‍ സംസാരിച്ചു. സിപിഎം വേലൂര്‍ ലോക്കല്‍ സെക്രട്ടറി അബില്‍ ബേബി സ്വാഗതവും വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കിരാലൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സന്തോഷ് വാറോട്ടില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT