വേലൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് വികസന മുന്നേറ്റ കാല്‍നട പ്രചരണ ജാഥ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്നു വന്നിരുന്ന ജാഥ വേലൂര്‍ തണ്ടിലം സെന്ററിലാണ് സമാപിച്ചത്. ഏരിയാ കമ്മറ്റിയംഗം കെ.ജി ഗോപിനാഥന്‍ ജാഥാ ക്യാപ്റ്റനും സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.കെ സുരേഷ്‌കുമാര്‍ വൈസ് ക്യാപ്റ്റനും ലോക്കല്‍ സെക്രട്ടറി അബില്‍ ബേബി മനേജരുമായുള്ള ജാഥ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസു പഴവൂരില്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി അധ്യക്ഷനായി. സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി കെ. ഡി ബാഹുലേയന്‍, എ.എല്‍ ബേബി, കര്‍മ്മല ജോണ്‍സണ്‍, ഷേര്‍ളി ദിലിപ് കുമാര്‍, ടി.എം അബ്ദുള്‍ റഷീദ്, കെ.വി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.



