കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ ഓണത്തിനെ വരവേല്‍ക്കാന്‍ ക്ഷേത്ര മൈതാനിയില്‍ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. കടവല്ലൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ക്ഷേത്രം പ്രസിഡണ്ടുമായ പ്രഭാത് മുല്ലപ്പള്ളി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ഘോഷ്‌കുമാര്‍, മാതൃസമിതി സെക്രട്ടറി ശ്രീജിനി പ്രസരന്‍, പ്രസിഡണ്ട് ജീന സുഭാഷ്, രക്ഷാധികാരികളായ വേണുഗോപാല്‍, വിശ്വംഭരന്‍ നമ്പിടിയാട്ടില്‍, സുബ്രന്‍ ഉണ്ണികൃഷ്ണന്‍, മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുഷ്പ കൃഷിയോടൊപ്പം തന്നെ പച്ചക്കറി കൃഷിയും വിളവെടുപ്പ് നടത്തി. വെണ്ട, പച്ചക്കറികളും പൂക്കളും ക്ഷേത്രത്തില്‍ തന്നെ വില്‍പ്പന നടത്തും.
Home Bureaus Perumpilavu കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി