കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു

കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കുന്നംകുളം പാറയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ് ജി സ്റ്റോഴ്‌സ് എന്ന മൊത്തവിതരണ സ്ഥാപനത്തില്‍ നിന്നാണ് നാല് ചാക്കുകളിലായി സൂക്ഷിച്ച 5000ല്‍ അധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കടയുടമ പഴഞ്ഞി സ്വദേശി ചാക്കോച്ചന് പോലീസ് നോട്ടീസ് നല്‍കി.

ADVERTISEMENT