തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്തധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി, ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. എസ്ഡിപിഐ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം അഷ്റഫ് വടക്കൂട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാര്‍ അണ്ടത്തോട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സക്കറിയ പൂക്കാട്ട്, വൈസ് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, ട്രഷറര്‍ ആഷില്‍ പാണക്കാട്ട്, പരൂര്‍ ബ്രാഞ്ച് സെക്രട്ടറി ഫായിസ് വീട്ടിലയില്‍ എന്നിവര്‍ സംസാരിച്ചു.