പഴഞ്ഞിയിൽ കോൺക്രീറ്റ് മിക്സിങ് ലോറി ചെരിഞ്ഞു :വൻ അപകടം ഒഴിവായത് തലനാരിഴക്ക്.

oplus_1058

പഴഞ്ഞിയിൽ കോൺക്രീറ്റ് മിക്സിങ് ലോറി ചെരിഞ്ഞു : വൻ അപകടം ഒഴിവായത് തലനാരിഴക്ക്. പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂളിന് സമീപത്തുള്ള സുരേന്ദ്ര ഹോട്ടലിനു മുൻപിൽ ഇന്ന് വൈകീട്ട് 7 മണിയോടെയാണ്  സംഭവം. സമീപത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കോൺക്രീറ്റ് മിക്സിങ്ങിന് ആയി എത്തിയ കൂറ്റൻ ലോറിയാണ് ഹോട്ടലിനു മുന്നിൽ നിർത്തിയതോടെ ചെരിഞ്ഞത്. ഹോട്ടൽ ഇന്ന് തുറക്കാത്തതും, സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.ക്രെയിൻ സർവീസ് എത്തിയെങ്കിലും ആദ്യഘട്ടത്തിൽ ലോറി ഉയർത്താൻ ആയിട്ടില്ല. മറ്റൊരു ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തും. കുന്നംകുളത്ത് നിന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. 

ADVERTISEMENT