കണ്ടാണശ്ശേരി – അരിയന്നൂരില്‍ മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി

കണ്ടാണശ്ശേരി – അരിയന്നൂരില്‍ മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചതായി കണ്ടെത്തിയത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഓട്ടോ-വര്‍ക്ക്‌ഷോപ്പിന് സമീപത്താണ് മാലിന്യം ഇട്ടതായി കണ്ടെത്തിയത്. ഗുരുവായൂരിലുള്ള കെ ടി ഡി സി യുടെ പരിസരത്തുള്ള വീട്ടില്‍ നിന്നുള്ളതാണ് മാലിന്യമെന്ന് പരിശോധനയില്‍ കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് അറിയിച്ചു. മെഡിക്കല്‍ ഓഫീസറും പൊതുജനാരോഗ്യ വിഭാഗം മേധാവിയായ
ഡോ.കെ.പി.ചിന്തയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിവ്യ റെനീഷിന്റെ സാന്നിദ്യത്തില്‍ നടന്ന പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, ടി.എസ് ശരത്, എം എല്‍ എസ് പി നെഴ്‌സ് സിമി സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT