കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു. കാണിപ്പയ്യൂരില്‍ പനങ്ങാട്ട് ബില്‍ഡിംഗില്‍ നടന്ന ഓണാഘോഷം കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി.ജി. സുന്ദര്‍ലാല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷനായി ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി കെ.എ.വാസു മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് പി.എസ്. ടോണി എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിരമിക്കുന്ന
മേഖല കമ്മിറ്റി അംഗവും ഓപ്പണ്‍ ന്യൂസ് ഓണ്‍ലൈന്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയുമായ സിന്ധു സലിയ്ക്ക് ഓണാഘോഷ ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജില്ല പ്രസിഡണ്ട് മൊമ്മേന്റോ സമ്മാനിച്ചു. ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനവും ടി.ജി. സുന്ദര്‍ലാല്‍ നിര്‍വ്വഹിച്ചു.