കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയും താനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്കി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശന് പ്രതികരിച്ചത്. കോണ്‍ഗ്രസുകാരനെ മര്‍ദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നടത്തുമെന്നും സതീശന് പറഞ്ഞു. സുജിത്തിന് മര്‍ദനമേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിക്കുന്നതിനായി വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചൊവ്വന്നൂരിനെ അഭിനന്ദിച്ചാണ് വി.ഡി.സതീശന് മടങ്ങിയത്.