26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty നബിദിന പരിപാടിയിലെ കോല്‍ക്കളിക്കിടയില്‍ 45കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

നബിദിന പരിപാടിയിലെ കോല്‍ക്കളിക്കിടയില്‍ 45കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

325

എരുമപ്പെട്ടി ആദൂരില്‍ നബിദിന പരിപാടിയിലെ കോല്‍ക്കളിക്കിടയില്‍ 45 വയസ്‌കാരന്‍ കുഴഞ്ഞു വീണ് മരിച്ചു . ആദൂര്‍ ചുള്ളിയില്‍ ഗഫൂറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂര്‍ മദ്രസയില്‍ നടന്ന കോല്‍ക്കളിയില്‍ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രവാസിയായിരുന്നു. നിലവില്‍ ആദൂരില്‍ പലചരക്ക് വ്യാപാര സ്ഥാപനം നടത്തി വന്നിരുന്നു.കബറടക്കം ആദൂര്‍ ജുമാ മസ്ജിദില്‍ നടത്തി.

 

ADVERTISEMENT
error: Content is protected !!