29 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty ഉപതെരഞ്ഞെടുപ്പ്; തളി ഡിവിഷന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂര്‍ റോഡ് ഷോ നടത്തി

ഉപതെരഞ്ഞെടുപ്പ്; തളി ഡിവിഷന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂര്‍ റോഡ് ഷോ നടത്തി

11

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂര്‍ എരുമപ്പെട്ടി മേഖലയില്‍ റോഡ് ഷോ നടത്തി. മുരിങ്ങത്തേരി മുതല്‍ നെല്ലുവായ്, പതിയാരം പ്രദേശങ്ങളില്‍ പ്രചരണം നടത്തി. കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട് മണികണ്ഠന്‍, ഡി.സി.സി സെക്രട്ടറിമാരായ പി.എസ്.സുനീഷ് അജിത് കുമാര്‍, ജിജോ കുര്യന്‍, സതീഷ് മുണ്ടത്തിക്കോട്, വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് പ്രസിഡന്റ് പി.ഐ.ഷാനവാസ്, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എം എം നിഷാദ്, ബ്ലോക്ക് സെക്രട്ടറി എം.കെ.ജോസ്, ചന്ദ്രപ്രകാശ് ഇടമന തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!