വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരി മരിച്ചു. കുന്നംകുളം പട്ടാമ്പി റോഡില്‍ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കക്കാട് കോടിതിയ്ക്ക് സമീപം കിടങ്ങന്‍ പ്രേമന്‍ ഭാര്യ ഉഷ (62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ പട്ടാമ്പി റോഡിലെ മൃഗാശുപത്രിയ്ക്ക് മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ സ്‌ക്കൂട്ടര്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഉഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ഇവരെ ആദ്യം കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5ന് അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. പ്രമോഷ്, നിഷ എന്നിവര്‍ മക്കളാണ്.

ADVERTISEMENT