പുന്നയൂര്‍ക്കുളം കുന്നത്തൂരില്‍ ബാറിലുണ്ടായ സംഘര്‍ഷം, പ്രതി അറസ്റ്റില്‍. വടക്കേകാട് പേങ്ങാട്ടുതറ സുമേഷ് (39)നെയാണ് എസ്.എച്ച്.ഒ. എം.കെ. രമേഷ്, എസ്.ഐ.-പി.പി.ബാബു, പി.എ. സുധീര്‍, പി.എസ്.സാബു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളി രാത്രി ഏഴരയോടെയാണ് സംഭവം. ലോക്കല്‍ ബാറിനു ഉള്ളില്‍ വച്ച് പുന്നയൂര്‍ എടക്കര മഠത്തിലെകായില്‍ ശ്രീനിവാസനെ (59) പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ശ്രീനിവാസന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.