കടലിന്റെ മക്കള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ധനസഹായ-ജേഴ്‌സി വിതരണം നടന്നു. അണ്ടത്തോട് ബീച്ചില്‍ മത്സ്യത്തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.മൊയ്തുണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ്. അലി ജേഴ്‌സി വിതരണവും , കെ.എച്ച്. ആബിദ് ധനസഹായ വിതരണവും നടത്തി. ഷാഫി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാഹിദ് കോപ്പര, ഹാരിസ് , ഹര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.