കൊച്ചനൂര്‍ പൂമുഖം സാംസ്‌കാരിക നിലയം അങ്കണത്തില്‍ ഫാറൂഖ് മങ്കുളങ്ങരയുടെ ‘കൊണ്ടതും കേട്ടതും’കൃതിയുടെ പ്രകാശനം നടന്നു. എഴുത്തുകാരി ദീപാ നിഷാന്ത്, അഡ്വ.മുഹമ്മദ് ഫൈസലിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. നടനും സാംസ്‌ക്കാരിക നായകനുമായ വി.കെ.ശ്രീരാമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വടക്കെകാട് പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍.എം.കെ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ ഹനീഫാ കൊച്ചനൂര്‍, സാഗാ ബുക്‌സിനെ പ്രതിനിധീകരിച്ച് റഫീഖ് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. വിനില, ഫില്‍സ എന്നിവര്‍ പുസ്തകപരിചയം നടത്തി. ഫാറൂഖ് മങ്കുളങ്ങരയുടെ മറുപടിയ്ക്ക് ശേഷം, ജില്ലാതല നീന്തല്‍മത്സരത്തില്‍ പങ്കെടുത്ത പൂമുഖം സ്വിമ്മിങ്ങ് ക്ലബ്ബിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ പുമുഖം ട്രസ്റ്റി അഷറഫ് പേങ്ങാട്ടയിലിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും റഊഫ് അണ്ടത്തോടിന്റെ ഗസല്‍ മെഹ്ഫിലും അരങ്ങേറി. പൂമുഖം പ്രസിഡന്റ് ഉസ്മാന്‍ പള്ളിക്കരയില്‍ സ്വാഗതവും, പൂമുഖം സെക്രട്ടറി ബിജു കണ്ടമ്പുള്ളി നന്ദിയും പറഞ്ഞു.