കുന്നംകുളം നഗരത്തിലെ വിവിധയിടങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് അപകടഭീഷണി ഒഴിവാക്കാന്‍ ത്വരിത നടപടികള്‍ വേണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി തഹസീല്‍ദാര്‍ ഒ.ബി.ഹേമ , ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.എസ്.സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.