കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയാവതരണം നിഷേധിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം; ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയ അവതരണം നിഷേധിച്ചതിനെ തുടര്‍ന്ന് കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം.പ്രതിഷേധത്തെ തുടര്‍ന്ന് യോഗം പിരിച്ചു വിട്ടു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണ വിധേയരായ നാല് പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.

 

ADVERTISEMENT