സി.വി.ശ്രീരാമന്‍ സാംസ്‌കാരിക നിലയം യാഥാര്‍ത്ഥ്യമാകുന്നു; 80 ലക്ഷം അനുവദിച്ചു

സി.വി. ശ്രീരാമന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണത്തിന് എ സി മൊയ്തീന്‍ എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. കുന്നംകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മധുരക്കുളത്തിനോട് ചേര്‍ന്ന സ്ഥലത്താണ് സ്മാരകം നിര്‍മ്മിക്കുക.
തദ്ദേശവകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുണ്ടാകും. ഓഫീസ്, മീറ്റിംഗ് ഹാള്‍, വായനാമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്. കുന്നംകുളത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഇത് വലിയൊരു മുതല്‍ക്കൂട്ടാകും. സാങ്കേതികാനുമതി കൂടി ലഭ്യമാകുന്നതോടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

ADVERTISEMENT