24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പാലപ്പെട്ടി പുതിയിരുത്തിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

പാലപ്പെട്ടി പുതിയിരുത്തിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

99

പാലപ്പെട്ടി പുതിയിരുത്തിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു..പുതിയിരുത്തി സ്വദേശി എരച്ചം വീട്ടില്‍ അലി-സുലൈഖ ദമ്പതികളുടെ മകന്‍ 10 വയസുള്ള അമല്‍ ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച അമലിനെ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ അമലിനെ വെളിയങ്കോട് അല്‍-ഫസാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം പുതിയിരുത്തി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തും. ഹംന, ഷഹമ, ഷഹല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!