കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. മണലി ഇവിടം റിസോര്‍ട്ടില്‍, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് അജ്മല്‍, വൈസ് പ്രസിഡണ്ട് ജിജോ തരകന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെകട്ടറി കെ.കെ.നിഖില്‍, നിര്‍വ്വാഹക സമിതി അംഗം മഹേഷ് തിരുത്തിക്കാട്, അംഗങ്ങളായ കെ. ആര്‍. ബാബു, രവീന്ദ്രനാഥ് കൂനത്ത്, അഖില്‍ രാമപുരം, എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രസ്‌ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളും ഓണകളികളും നടന്നു. ഓണസദ്യയോടെ കുടുംബസംഗമത്തിന് സമാപനമായി.