കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫീന്‍ ബീരാവുണ്ണി മുസ്ലിയാരുടെ അമ്പതാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. മഹല്ല് ഹിഫുളുല്‍ ഖുര്‍ആന്‍ കോളേജില്‍ വെച്ച് ചങ്ങരംകുളം ഓര്‍ക്കിഡ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ്, തെക്കത്ത് ആരിഫിയ മദ്രസ സദര്‍ മുഅല്ലിം നൂറുദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഉമ്മര്‍ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് പരിപാലന സമിതി അംഗം എ.എ ഫത്താഹുദ്ദീന്‍, ജോയിന്‍ സെക്രട്ടറി എല്‍.യു ആഷിക് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഫാമിലി മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്,ഓര്‍ത്തോ, ഇഎന്‍ടി, നേത്രരോഗം, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. കരിക്കാട് അല്‍ അമീന്‍ സ്‌കൂളിലെ റെഡ് ക്രോസ് വളണ്ടിയര്‍മാരുടെ സേവനവുമുണ്ടായിരുന്നു.