28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

കാണിപ്പയ്യൂര്‍ കാണിശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. 7 ന് ക്ഷേത്രാങ്കണത്തില്‍ പഞ്ചവാദ്യം നടന്നു. 11 മണിക്ക് പ്രസാദ് ഊട്ട് ആരംഭിച്ചു. വൈകീട്ട് 5ന് ശോഭയാത്ര സമാപനം, ശേഷം നിറമാല, ചുറ്റുവിളക്ക്, അഷ്ടപദി, രാത്രി ഏഴ് മണിക്ക് കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിക്കുന്ന സീതാസ്വയംവരം കഥകളി, തുടങ്ങിയവ നടക്കും.

ADVERTISEMENT
error: Content is protected !!