കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്. പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് ഡ്രൈവര്‍ അണ്ടത്തോട് വീട്ടില്‍ ഹനീഫക്കാണ് പരിക്കേറ്റത്. അണ്ടത്തോട് മുസ്തഫ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ നിസാറാണ് ആക്രമിച്ചതെന്ന് ഹനീഫ പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്. സംഘര്‍ഷ സമയത്ത് ഇരു ആംബുലന്‍സുകളിലും രോഗികള്‍ ഉണ്ടായിരുന്നതായി പറയുന്നു. പരിക്കേറ്റ ഹനീഫയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.