പെരുമ്പിലാവ് സെന്ററില്‍ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നു

പെരുമ്പിലാവ് സെന്ററില്‍ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നു. സംസ്ഥാന പാത രണ്ടായി പിരിയുന്നിടത്തുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് ഇടം പെരുമ്പിലാവ് എന്ന പേരില്‍, കടവല്ലൂര്‍ പഞ്ചായത്ത് അനുവധിച്ച 9 ലക്ഷം രൂപ ഉപയോഗിച്ച് വിശ്രമ കേന്ദ്രം പണിയുന്നത്. വെള്ളറക്കാട് തേജസ് എഞ്ചിനീയറിംഗ് കോളേജിലെ ആര്‍കിടെക് വിഭാഗം വിദ്യാര്‍ത്ഥികള്‍ നല്‍കിയ രൂപരേഖ പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം ഹഡ്‌കോക്കിനാണ് നല്‍കിയിരിക്കുന്നത്.

ഈ മാസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി പൊറംപോക്കാലുള്ള താല്‍ക്കാലിക കച്ചവടങ്ങള്‍ മാറ്റുകയും, പൊന്തക്കാടുകള്‍ വെട്ടിമാറ്റി സ്ഥലം വൃത്തിയിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ പറഞ്ഞു.

ADVERTISEMENT