24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്റെ ‘സുവിത സംഗമം’ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്റെ ‘സുവിത സംഗമം’ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു

100

ഗുരുവായൂര്‍ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സുവിത സംഗമം മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം റിട്ട: ഡെപ്യൂട്ടി അഡ്മിനേസ്ട്രര്‍ കെ.പി.കരുണാകരന്‍ അധ്യക്ഷനായി. സുവിതം സെക്രട്ടറി വരുണന്‍ കൊപ്പര, ബാലന്‍ വാറണാട്ട്, മേഴ്‌സി ജോയ്, ആര്‍.വി.അബ്ദുള്‍ മജീദ്, സിസ്റ്റര്‍ റോസിലിന്‍, മാര്‍ട്ടിന്‍ ആ്ന്റണി, എം.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. നൂറോളം അമ്മമാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ചികിത്സാ സഹായം എന്നിവ നല്‍കി. അമ്മമാരുടെ കവിത, ഗാനാലാപനവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു.

ADVERTISEMENT
error: Content is protected !!