24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Chavakkad പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

97

വെട്ടേറ്റു മരിച്ച പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തില്‍ ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സദസ്സും പുഷ്പാര്‍ച്ചനയും നടത്തി. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.വി യൂസഫലിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങ് തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ യുഡിഎഫ് കണ്‍വീനര്‍ കെ.വി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ.എസ് സറൂഖ്, കോണ്‍ഗ്രസ്സ് നേതാക്കളായ സി. മുസ്താഖലി, ആന്റോ തോമസ്, മിസ്രിയ മുസ്താഖലി, ടി എച്ച് റഹീം, ഷോബി ഫ്രാന്‍സിസ്, തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്ടില്‍ പ്രകൃതി ദുരന്തത്താല്‍ മരപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും, ആദരാഞ്ജലികളും അര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!