കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫീന്‍ ബീരാവുണ്ണി മുസ്ലിയാര്‍ അമ്പതാം ആണ്ട് നേര്‍ച്ച സെപ്റ്റംബര്‍ 14 മുതല്‍ 21 വരെയുള്ള തീയതികളില്‍ കോട്ടോല്‍ മഹല്ല് സെന്‍ട്രല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മഹല്ല് കുടുംബ സമ്മേളനം നടക്കും. കുടുംബ സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. കുന്നംകുളം എംഎല്‍എ എസി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
ആണ്ട് നേര്‍ച്ചയുടെ ഭാഗമായി 50 പേര്‍ക്ക് കോട്ടല്‍ മഹല്ല് പ്രവാസികള്‍ സൗജന്യ ഡയാലിസിസിനുള്ള സഹായവും 50 പേരുടെ സൗജന്യ രക്തദാനവും നടക്കും. 21 ന് ഞായറാഴ്ച 9 മണി മുതല്‍ 2 മണി വരെ ഭക്ഷണ വിതരണവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് പ്രസിഡണ്ട് വിഎ ഉമ്മര്‍ മൗലവി പരിപാടികള്‍ വിശദീകരിച്ചു.