സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

വാക്ക് ആന്‍ഡ് ഹെല്‍ത്ത് ക്ലബ്ബും ബഥനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും കൊച്ചി വിപിഎസ് ലേഷോര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. എ സി മൊയ്തീന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയാകും. സെപ്റ്റംബര്‍ 21 ഞായര്‍ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ലിവര്‍ കെയര്‍, കാര്‍ഡിയാക് സര്‍ജറി, സ്‌പൈന്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ പരിശോധന നടക്കും.

നട്ടെല്ല് രോഗങ്ങള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് ഉള്ളവര്‍,ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍,വിദഗ്ധ അഭിപ്രായം തേടുന്നവര്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഫാതി വഎച്ച് വീരാന്‍കുട്ടി, ഡിഎസ് സുജിത്ത്, കൃഷ്ണകുമാര്‍ എന്നീ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധന നടത്തും. സര്‍ജറി,അഡ്മിഷന്‍ രോഗികള്‍ക്ക് ഡിസ്‌കൗണ്ടഡ് പാക്കേജ് റേഡിയോളജിയില്‍ 10% ഓഫര്‍, ആദ്യ കണ്‍സള്‍ട്ടേഷന്‍ സൗജന്യം, ലാബ് ടെസ്റ്റുകളില്‍ 10% ഓഫര്‍, സൗജന്യ ഫൈബ്രോസ്‌കാന്‍ എന്നി ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
7510 570 077, 8281 076 761 ബന്ധപ്പെടുക. പരിപാടികള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രസാദ് പുലിക്കോടന്‍, പ്രശാന്ത് മാസ്റ്റര്‍, സി.ഉസ്മാന്‍ , ടിവി ഗോപി, ബിജു മാണി എന്നിവര്‍
പങ്കെടുത്തു.

ADVERTISEMENT