കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫിന്‍ ബീരാവുണ്ണി മുസ്ലിയാരുടെ അമ്പതാം ആണ്ട് നേര്‍ച്ച; കുടുംബ സമ്മേളനം നടത്തി

 

കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ശംസുല്‍ ആരിഫിന്‍ ബീരാവുണ്ണി മുസ്ലിയാരുടെ അമ്പതാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി കുടുംബ സമ്മേളനം നടത്തി. 700 കുടുംബങ്ങള്‍ ഉള്ള മഹലില്‍ ആദ്യമായാണ് ഒരു കുടുംബ സമ്മേളനം നടത്തുന്നത്. മഹല്ല് ഖത്തീബ് മുജീബ് റഹ്മാന്‍ യമാനിയുടെ പ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന സമ്മേളനം മുന്‍ രാജ്യസഭാംഗം സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സാഹോദര്യവും, സൗഹൃദവും, ഒത്തുചേരലുകളും തന്നെയാണ് യഥാര്‍ത്ഥ സംസ്‌കാരവും നാടിന്റെ ഉന്നമനവും എന്ന് സി ഹരിദാസ് പറഞ്ഞു. മഹല്ല് പ്രസിഡന്റ് വി എ ഉമ്മര്‍ മൗലവി അധ്യക്ഷത വഹിച്ച യോഗത്തില്‍. എസ് വൈ എസ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

അഡ്വക്കറ്റ് എസ് മമ്മു തളിപ്പറമ്പ്,ഡോക്ടര്‍ മുഹമ്മദ് ഷാഫി, കെ എ ഫസലുറഹ്മാന്‍, പി എ സിദ്ദിഖ് അഹമ്മദ്, ബുകൈര്‍ ഹാജി തെക്കത്ത്,സിദ്ധിക്കുട്ടി എന്നിവര്‍ സംസാരിച്ചു. മഹല്ല് മിഷന്‍ കോഡിനേറ്റര്‍ ഉമ്മര്‍ കടങ്ങോട് സ്വാഗതവും, സെക്രട്ടറി എം എം ഇബ്രാഹിം മുസ്ലിയാര്‍ നന്ദിയും രേഖപ്പെടുത്തിയ സമ്മേളനത്തിന് മഹല്ല് ട്രഷറര്‍ കെ .എ ഷാഹു, വൈസ് പ്രസിഡന്റ് മാരായ എം. കെ അബ്ദുല്‍ ഗനി,പി. കെ ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT