കടങ്ങോട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ ടി.കെ ശിവശങ്കരന്‍ (71) നിര്യാതനായി

കടങ്ങോട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ ടി.കെ ശിവശങ്കരന്‍ (71) നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിച്ചു. അത്താണി നെല്ലുല്പാദക സഹകരണ സംഘം പ്രസിഡന്റ്, മുന്‍ ഐ.എന്‍.ടി.യു.സി കടങ്ങോട് യൂണിറ്റ് പ്രസിഡന്റ്, മുന്‍ തലപ്പിള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, കടങ്ങോട് പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, കുന്നംകുളം കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ADVERTISEMENT