ചാവക്കാട് വിദ്യാഭ്യാസ ജില്ല സംസ്‌കൃത ദിനാഘോഷം നടത്തി

ചാവക്കാട് വിദ്യാഭ്യാസ ജില്ല സംസ്‌കൃത ദിനാഘോഷം ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റിട്ടയേഡ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍ പി.വി രാമന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ രാധ, സംസ്‌കൃതം കൗണ്‍സില്‍ സെക്രട്ടറി പി.എസ് സുജ, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസജില്ലയിലെ എല്ലാ സംസ്‌കൃത അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT