കല്ലുംപുറം കെസിസിഎഫ് നേതൃത്വത്തില്‍ മുണ്ടത്തിക്കോട് ‘സ്‌നേഹാലയം’ സന്ദര്‍ശിച്ചു

കടവല്ലൂര്‍ കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ മുണ്ടത്തിക്കോട് സ്‌നേഹാലയം അഗതിമന്ദിരം സന്ദര്‍ശിച്ചു. കെ സി സി എഫ് റിലീഫ് മിഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌നേഹാലയം സന്ദര്‍ശിച്ചത്. അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി റിലീഫ് മിഷന്റെ ധനസഹായം കണ്‍വീനര്‍ ജോസ് വൈദ്യര്‍ ഡയറക്ടര്‍ ആന്റണിക്ക് നല്‍കി. പ്രസിഡന്റ് സിജു ചുമ്മാര്‍, സെക്രട്ടറി റെന്നി ചെറുവത്തൂര്‍, ട്രഷറര്‍ ബിജു താരുകുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT